Wednesday, November 10, 2010

നിറം മങ്ങുന്ന പത്മ പുരസ്‌ക്കാരങ്ങള്‍


                       
ല്ലാ രാജ്യങ്ങളും ബഹുമതികള്‍ നല്‍കി തങ്ങളുടെ പൗരന്‍മാരെ ആദരിക്കാറുണ്ട്‌.ജീവിതത്തിന്റെ വിവിധമേഖലകളില്‍ അവര്‍ അര്‍പ്പിക്കുന്ന സുത്യര്‍ഹവും വൈശിഷ്യവുമായ സേവനങ്ങളും മാതൃകയുമാണ്‌. ഇത്തരം ബഹുമതികള്‍ക്കുള്ള ആധാരം.സൈനിക ബഹുമതികള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയും ഇത്തരം പത്ത്‌ പുരസ്‌കാരങ്ങള്‍ കാലങ്ങളായി നല്‍കിവരുന്നു.




റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ ഇന്ത്യ പ്രഖ്യാപിക്കുന്ന ഈ ബഹുമതികള്‍ക്ക്‌ സ്വദേശികളും വിദേശികളും ഏറെ വിലകല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യ നല്‍കുന്ന ദേശീയ പുരസ്‌കാരങ്ങളുടെ യശസിന്‌ ഇടിവ്‌ സംഭവിച്ചിട്ടുണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. പൊതുജന ദൃഷ്‌ടിയില്‍ അനര്‍ഹരായ പലരും ബഹുമതി പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടെന്നതാണ്‌ ഈ സംശയത്തിനിടയാക്കിയിരിക്കുന്നത്‌.


ഭാരതം അന്തര്‍ദ്ദേശീയതലത്തില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതി ഗാന്ധി പീസ്‌ പ്രൈസ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. രാഷ്‌ട്രപിതാവായ ഗാന്ധിജിയുടെ 125-ാം ജന്മദിനത്തോടനുബന്ധിച്ച്‌ 1995-ലാണ്‌ ഈ ബഹുമതി ഏര്‍പ്പെടുത്തിയത്‌. ഒരു കോടി രൂപ സമ്മാനത്തുകയുള്ള ഗാന്ധി പീസ്‌ പ്രൈസ്‌ ആദ്യം നല്‍കിയത്‌ താന്‍സിയന്‍ പ്രസിഡന്റ്‌ ജൂലിയസ്‌ നെരേര (Julius Nyerere)-യ്‌ക്കാണ്‌. നെല്‍സണ്‍ മണ്ടേല, ബിഷപ്പ്‌ ഡസ്‌മണ്ട്‌ ടുട്ടു ഉള്‍പ്പടെ 13 പേര്‍ ഇതേവരെ ഗാന്ധി പീസ്‌ പ്രൈസിന്‌ അര്‍ഹരായിട്ടുണ്ട്‌.


ദേശീയതലത്തില്‍ നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ്‌ ഭാരത്‌ രത്‌ന. 1954-ല്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌ക്കാരത്തിന്‌ ഇന്നോളം 41 പേര്‍ അര്‍ഹരായിട്ടുണ്ട്‌. ആദ്യം ഈ ബഹുമതിയ്‌ക്ക്‌ അര്‍ഹനായത്‌ ഡോ. എസ്‌. രാധാകൃഷ്‌ണനാണ്‌. പിന്നീട്‌ ഇദ്ദേഹം ഇന്ത്യന്‍ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. സി. രാജഗോപാലാചാരി, ഡോ. സി.വി. രാമന്‍ (1954), ജവഹര്‍ലാല്‍ നെഹ്‌റു (1955), ഡോ. രാജേന്ദ്രപ്രസാദ്‌ (1962), ഇന്ദിരാഗാന്ധി (1971), കെ. കാമരാജ്‌ (1976), മദര്‍ തെരേസ (1980), ഡോ. അംബ്‌ദേകര്‍ (1990), രാജീവ്‌ഗാന്ധി (1991 മരണാനന്തരം), സുഭാഷ്‌ ചന്ദ്രബോസ്‌ (1992 മരണാനന്തരം), ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാം (1997) തുടങ്ങിയവര്‍ ഭാരത്‌ രത്‌ന ബഹുമതി നേടിയിട്ടുണ്ട്‌. 1987-ല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഖാന്‍ അബ്‌ദുള്‍ ഗാഫര്‍ ഖാനും ഭാരത്‌ രത്‌ന സമ്മാനിച്ചു. 2001 ല്‍ ലതാ മങ്കേഷ്‌കര്‍, ഉസ്‌താദ്‌ ബിസ്‌മില്ലാഖാന്‍, 2009 ല്‍ ഭീംസെന്‍ ജോഷി എന്നിവര്‍ക്കാണ്‌ സമ്മാനിച്ചത്‌.


പത്മ ബഹുമതികള്‍ പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നീ ക്രമത്തിലാണ്‌ നല്‍കിവരുന്നത്‌. 1954-ല്‍ സ്ഥാപിച്ച ബഹുമതികളാണിവ. ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ്‌ പത്മവിഭൂഷണ്‍. ഇന്ത്യയിലെ മൂന്നാമത്തെ ബഹുമതിയായി പത്മഭൂഷനേയും നാലാമത്തെ ബഹുമതിയായി പത്മശ്രീയേയും പരിഗണിക്കുന്നു. രാജ്യത്തിനു നല്‍കുന്ന മാതൃകയും സേവനങ്ങളും മുന്‍നിര്‍ത്തിയാണ്‌ ഈ ബഹുമതിയ്‌ക്ക്‌ പരിഗണിയ്‌ക്കുന്നത്‌. ഇവ ആര്‍ക്കെല്ലാം നല്‍കണമെന്ന്‌ തീരുമാനമെടുക്കുന്നത്‌ കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ്‌. കൂടാതെ രാഷ്‌ട്രപതിയ്‌ക്കും അവാര്‍ഡിനു ശുപാര്‍ശ ചെയ്യാം. 1977 മുതല്‍ 1980 വരെ ഈ ബഹുമതി കൊടുക്കുന്നത്‌ നിര്‍ത്തിവച്ചിരുന്നു. സാഹിത്യരംഗത്ത്‌ ജ്ഞാനപീഠം, കലാരംഗത്ത്‌ സംഗീത-നാടക അക്കാദമി അവാര്‍ഡ്‌, സിനിമാരംഗത്ത്‌ ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌, കായികരംഗത്ത്‌ രാജീവ്‌ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡ്‌, കായികരംഗത്തെ പരിശീലനത്തിനു ദ്രോണാചാര്യ എന്നീ ബഹുമതികളും സമ്മാനിക്കുന്നു. ഇതു കൂടാതെ ദേശീയ തലത്തില്‍ ദേശീയ സിനിമാ അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും നല്‍കിവരുന്നുണ്ട്‌. സിനിമയിലെ എല്ലാ മേഖലകളെയും തരംതിരിച്ചാണ്‌ ദേശീയ സിനിമാ അവാര്‍ഡില്‍ ആദരിച്ചു വരുന്നത്‌.


ഇത്തരം ബഹുമതികള്‍ കരസ്ഥമാക്കുന്നവര്‍ വരും തലമുറകള്‍ക്ക്‌ മാതൃകയാവേണ്ടതാണ്‌. അതുപോലെ തന്നെ രാജ്യാഭിമാനവും രാജ്യസ്‌നേഹവും നിയമങ്ങള്‍ അനുസരിക്കുന്നവരുമായിരിക്കണം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ പത്‌മ പുരസ്‌ക്കാരങ്ങള്‍ നേടുന്ന സിനിമാ-കായികരംഗത്തുള്‍പ്പെടെയുള്ള തൊണ്ണുറുശതമാനം ആളുകളും മാതൃകകളേ ആകുന്നില്ല എന്നതാണ്‌ ദുഃഖകരമായ സത്യം. രണ്ടായിരത്തില്‍ പത്മശ്രീ നേടിയ എ.ആര്‍. റഹ്‌മാന്റെ വീട്ടില്‍ ആദായനികുതിവകുപ്പ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു. കുടുംബബന്ധങ്ങള്‍ക്ക്‌ പവിത്രത കല്‍പ്പിക്കുന്ന സംസ്‌ക്കാരമാണ്‌ ഭാരതത്തിനുള്ളത്‌. അപ്പോള്‍ അമീര്‍ഖാന്റെ മാതൃക എങ്ങനെ പിന്തുടരാനാവും. സൗജന്യമായി ലഭിച്ച കാറിന്‌ നികുതി അടയ്‌ക്കാതെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ച ക്രിക്കറ്റ്‌ താരം സച്ചിനെ നമുക്ക്‌ മാതൃകയാക്കാമോ? ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങളിലൊന്നായ മദ്യനിരോധനത്തെ പ്രോത്സാഹിപ്പക്കുന്നതിനു പകരം മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച്‌ മദ്യപാനത്തിന്‌ പ്രോത്സാഹനം നല്‍കുന്ന മോഹന്‍ലാലിനെയോ അതോ ദേശീയപതാക ബനിയനായി ധരിച്ച സാനിയ മിര്‍സയോ ആണോ മാതൃകയാക്കേണ്ടത്‌? പരസ്യങ്ങളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന അമിതാഭ്‌ ബച്ചന്‍, ഹേമമാലിനി, രാഹുല്‍ ദ്രാവിഡ്‌, അനില്‍ കുംബ്ലെ, സൗരവ്‌ ഗാംഗുലി തുടങ്ങിയവരെയൊക്കെ എങ്ങനെ മാതൃകകളാണെന്ന്‌ പറയാന്‍ പറ്റും.


ഇത്തവണ പത്മശ്രീ ലഭിച്ച ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിംഗിനെ വിലയിരുത്തുമ്പോള്‍ ബഹുമതി നല്‍കിയത്‌ ബഹുമതിയെ അവഹേളിക്കുന്നതിന്‌ തുല്യമാണെന്ന്‌ പറയേണ്ടിവരും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍നിന്നും പലതവണ വിലക്കുകള്‍ നേരിട്ട ഹര്‍ഭജന്‍സിംഗിനു പത്മശ്രീ ബഹുമതി നല്‍കിയത്‌ പുരസ്‌ക്കാരത്തിന്റെ മാറ്റ്‌ കുറച്ചിരിക്കുകയാണ്‌. സിനിമാതാരങ്ങളായ ഐശ്വര്യാ റായ്‌, അക്ഷയ്‌കുമാര്‍ തുടങ്ങിയവര്‍ക്ക്‌ പത്മശ്രീ നല്‍കിയത്‌ ന്യായീകരിക്കാനാവുകയില്ല. ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണമെഡല്‍ ജേതാവ്‌ അഭിനവ്‌ ബിന്ദ്രയെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചപ്പോള്‍ ഗുസ്‌തിയില്‍ വെങ്കലം നേടിയ സുശീല്‍കുമാറിനെയും ബോക്‌സിംഗില്‍ വെങ്കലം നേടിയ വിജേന്ദര്‍കുമാറിനെയും ഒഴിവാക്കിയത്‌ അനാദരവ്‌ തന്നെയാണ്‌.


മുന്‍കാലത്ത്‌ എയര്‍ടെല്‍ ഉടമ സുനില്‍ ഭാരതി മിത്തല്‍, പെപ്‌സി മേധാവി ഇന്ദ്രനൂയി തുടങ്ങിയവര്‍ക്ക്‌ പത്‌മഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ചതില്‍ അപാകതയുണ്ട്‌. പത്‌മ പുരസ്‌ക്കാരങ്ങള്‍ പരിഗണിക്കുന്നത്‌ കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ്‌. ഈ മന്ത്രാലത്തിന്റെ മുന്‍ സെക്രട്ടറി എന്‍.എന്‍. വോറ, മുന്‍ ക്യാബിനറ്റ്‌ സെക്രട്ടറി നരേഷ്‌ ചന്ദ്ര എന്നിവര്‍ക്ക്‌ പത്‌മവിഭൂഷണ്‍ നല്‍കിയതിനും ന്യായീകരണമില്ല.


മുന്‍കാലങ്ങളില്‍ പത്‌മ പുരസ്‌ക്കാരങ്ങള്‍ നേടിയവരുടെ പ്രവര്‍ത്തനങ്ങള്‍കൂടി വിലയിരുത്തുന്നത്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സഹായകമാകും. സിനിമാ - കായിക മേഖലകളില്‍ നിരവധി ബഹുമതികള്‍ നിലവിലിരിക്കെ പ്രസ്‌തുത മേഖലയിലെമാത്രം മികവിന്റെ അടിസ്ഥാനത്തില്‍ പത്മ അവാര്‍ഡുകള്‍ പരിഗണിക്കുന്നത്‌ ഒഴിവാക്കുന്നത്‌ സര്‍ക്കാര്‍ അടിയന്തിരമായി ആലോചിക്കണം. ഇതോടൊപ്പം ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുകയും പത്മ പുരസ്‌ക്കാരങ്ങളുടെ രഹസ്യസ്വഭാവം എടുത്തുകളയുകയും വേണം. അല്ലെങ്കില്‍ വനം കൊള്ളയ്‌ക്ക്‌ മരണാനന്തര ബഹുമതിയായി വീരപ്പനും ദാവൂദ്‌ ഇബ്രാഹിമിനും ഒക്കെ പത്‌മ പുരസ്‌ക്കാരങ്ങള്‍ നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്‌താല്‍ പോലും അതിശയിക്കേണ്ട.






എബി ജെ. ജോസ്‌,

ചെയര്‍മാന്‍, മഹാത്‌മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍,

കിഴതടിയൂര്‍ പി.ഒ.,

പാലാ - 686 574

ഫോണ്‍ - 9447702117

പത്മ അവാര്‍ഡുകള്‍ നിറുത്തലാക്കണം: അഴീക്കോട്‌

പത്മ അവാര്‍ഡ്‌ നിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെ ഫൗണ്ടേഷന്‍ രാഷ്‌ട്രപതിക്കു സമര്‍പ്പിക്കുന്ന ഭീമ നിവേദനത്തില്‍ സുകുമാര്‍ അഴീക്കോട്‌ ആദ്യ ഒപ്പ് രേഖപ്പെടുത്തുന്നു.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്‌, അഡ്വ. സന്തോഷ്‌ മണര്‍കാട്‌, ജോര്‍ജ്‌ പുളിങ്കാട്‌, ബിനു പെരുമന എന്നിവര്‍ സമീപം.


പാലാ: രാഷ്‌ട്രം പത്മശ്രീപോലുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നത്‌ നിറുത്തലാക്കണമെന്ന്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ ആവശ്യപ്പെട്ടു. പത്മ പുരസ്‌കാരനിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ പാലായില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമങ്ങള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ പത്മാപുരസ്‌കാരങ്ങള്‍ ഭരണഘടനയുടെ ചൈതന്യത്തിനു ചേര്‍ന്നതാണെന്നു തോന്നുന്നില്ലെന്നു അഴീക്കോട്‌ ചൂണ്ടിക്കാട്ടി. ഇപ്പോഴത്‌ വ്യാപകമായി ദുരുപയോഗിക്കുകയാണ്‌. ആരംഭകാലത്ത്‌ ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലുള്ളവര്‍ക്കാണ്‌ ഭാരത്‌രത്‌ന നല്‍കിയിരുന്നത്‌. പില്‍ക്കാലത്ത്‌ ഭാരത്‌രത്‌ന പോലും ആളുകള്‍ക്ക്‌ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന നിലവന്നു. ഇത്‌ രാജ്യത്തിനുതന്നെ അപമാനമായി തീര്‍ന്നിരിക്കുകയല്ലേയെന്നു അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ ബഹുമാനത്തിനായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരങ്ങള്‍ കുറച്ചുകാലം കഴിയുമ്പോള്‍ ദേശീയ അപമാനമായി മാറുന്ന അവസ്ഥ വരും - അഴീക്കോട്‌ ചൂണ്ടിക്കാട്ടി. ചെറിയ കുട്ടികള്‍ക്കുവരെ പത്മപുരസ്‌കാരങ്ങള്‍ കൊടുക്കുന്നു. ഇത്തരം ബഹുമതികള്‍ക്ക്‌ പബ്ലിക്‌ ഡിസ്‌പ്ലേ പാടില്ല. എന്നാല്‍ ചിലര്‍ ഇതിനെ ആഘോഷങ്ങളായി മാറ്റുകയാണ്‌. പത്മ ലഭിച്ചവരില്‍ ചിലര്‍ അതിന്റെ പേരില്‍ നാടുനീളെ സ്വീകരണങ്ങളേറ്റു വാങ്ങുന്ന കാഴ്‌ചകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്‌.


അഭിനയം നടത്തിയതിന്റെ പേരില്‍ വരെ ഡിലിറ്റുകള്‍ കൊടുക്കുന്ന കാലമാണിന്ന്‌. വൈജ്ഞാനികമായ മഹത്വം കളഞ്ഞാണ്‌ ഡിലിറ്റുകള്‍ നല്‍കുന്നത്‌. ശങ്കരന്റെ പേരിലുള്ള കാലടി സര്‍വ്വകലാശാല ഇത്തരത്തില്‍ തരംതാഴാന്‍ പാടില്ലായിരുന്നു - അഴീക്കോട്‌ പറഞ്ഞു. ഈ സംഭവത്തിനുശേഷം കാലടി


സര്‍വ്വകലാശാലയില്‍ പോയിട്ടില്ല. ഇനി പോകുകയുമില്ല അദ്ദേഹം വ്യക്തമാക്കി. അര്‍ഹതയില്ലാത്തവര്‍ക്ക്‌ കൊടുത്താല്‍ ബഹുമതിയുടെ അഃന്തസ്‌ ചോരും. ബഹുമതികള്‍ ചരിത്രത്തിന്റെ ഭാഗമാണ്‌. ചരിത്രം തിരസ്‌കരിച്ചവര്‍ക്ക്‌ ബഹുമതികള്‍ കിട്ടിയിട്ടും കാര്യമില്ല.


നടന്‍ മോഹന്‍ലാലിനെതിരെ മാനനഷ്‌ടകേസ്‌ കൊടുക്കണോയെന്നു ആലോചിച്ചു വരികയാണെന്നും അഴീക്കോട്‌ പറഞ്ഞു. മതിഭ്രമം ഉണ്ടെന്ന ആക്ഷേപത്തിലൂടെ മാനനഷ്‌ടം ഉണ്ടായത്‌ തനിക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പത്മ അവാര്‍ഡ്‌ നിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെ ഫൗണ്ടേഷന്‍ രാഷ്‌ട്രപതിക്കു സമര്‍പ്പിക്കുന്ന ഭീമ നിവേദനത്തില്‍ സുകുമാര്‍ അഴീക്കോട്‌ ആദ്യ ഒപ്പുവച്ചു. ഫൗണ്ടേഷന്‍ മഹാത്മജിയുടെ ജീവിതകഥയെ ആസ്‌പദമാക്കി `മൈഡിയര്‍ ബാപ്പുജി' എന്ന പേരില്‍ തയ്യാറാക്കുന്ന ആനിമേഷന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനകര്‍മ്മവും അഴീക്കോട്‌ നിര്‍വ്വഹിച്ചു.


ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്‌ അധ്യക്ഷത വഹിച്ചു. അഡ്വ. സന്തോഷ്‌ മണര്‍കാട്‌, ജോര്‍ജ്‌ പുളിങ്കാട്‌, ബിനു പെരുമന, സാംജി പഴേപറമ്പില്‍, രതീഷ്‌ പഴയവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.


പത്മ പുരസ്‌കാരനിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പാലായില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഡോ. സുകുമാര്‍ അഴീക്കോട്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്‌, അഡ്വ. സന്തോഷ്‌ മണര്‍കാട്‌, ജോര്‍ജ്‌ പുളിങ്കാട്‌, ബിനു പെരുമന എന്നിവര്‍ സമീപം.

17/10/10

പത്മ പുരസ്‌കാരങ്ങള്‍: അനര്‍ഹരെ പരിഗണിക്കരുതെന്ന്‌ രാഷ്‌ട്രപതിക്ക്‌ നിവേദനം

തിരുവനന്തപുരം: ദേശീയ ബഹുമതികളായ പത്മ പുരസ്‌കാരങ്ങളുടെ യശസ്സ്‌ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനു നിവേദനം നല്‍കി. സിനിമാ-കായിക താരങ്ങള്‍ക്ക്‌ പത്മ പുരസ്‌ക്കാരങ്ങള്‍ നല്‍കരുതെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. സാഹിത്യരംഗത്ത്‌ ജ്ഞാനപീഠം, കലാരംഗത്ത്‌ സംഗീത-നാടക അക്കാദമി അവാര്‍ഡ്‌, സിനിമാരംഗത്ത്‌ ദാദാ സാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌, ദേശീയ-സംസ്ഥാന സിനിമാ അവാര്‍ഡുകള്‍, കായികരംഗത്ത്‌ രാജീവ്‌ ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍, കായികരംഗത്തെ പരിശീലനത്തിന്‌ ദ്രോണാചാര്യ തുടങ്ങിയ അവാര്‍ഡുകള്‍ വര്‍ഷംതോറും നല്‌കുന്നതിനാല്‍ സിനിമാ-കായികരംഗത്തെ മാത്രം മികവിന്റെ അടിസ്ഥാനത്തില്‍ പത്മപുരസ്‌ക്കാരങ്ങള്‍ നല്‍കുന്നതിന്‌ അനുചിതമാണെന്നു ഫൗണ്ടേഷന്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പത്മ പുരസ്‌ക്കാരങ്ങള്‍ നേടുന്നവര്‍ വരും തലമുറകള്‍ക്കു മാതൃകയാവേണ്ടവരും രാജ്യസ്‌നേഹികളും നിയമങ്ങള്‍ അനുസരിക്കുന്നവരും ആകണം. എന്നാല്‍ നിരവധി അനര്‍ഹര്‍ ബഹുമതി പട്ടികയില്‍ കടന്നുകൂടുന്നതിനാല്‍ ജാഗ്രത ആവശ്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടായിരത്തില്‍ പത്മശ്രീ നേടിയ ഏ.ആര്‍. റഹ്‌മാന്റെ വീട്ടില്‍ നടന്ന ആദായ നികുതി റെയ്‌ഡ്‌, വിദേശത്തുനിന്നു ലഭിച്ച കാറിനു നികുതി അടയ്‌ക്കാതെ നാട്ടിലെത്തിക്കാന്‍ ശ്രമിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങളിലൊന്നായ മദ്യനിരോധനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന മോഹന്‍ലാല്‍ തുടങ്ങിയ നിരവധി മുന്‍കാല പത്മജേതാക്കള്‍ പുരസ്‌ക്കാരത്തിന്‌ കളങ്കം ചാര്‍ത്തിയിരിക്കുകയാണ്‌. കഴിഞ്ഞതവണ പത്മ നേടിയവരില്‍ പത്മപുരസ്‌ക്കാരങ്ങള്‍ പരിഗണിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി എന്‍.എന്‍. വോറ, മുന്‍ ക്യാബിനറ്റ്‌ സെക്രട്ടറി നരേഷ്‌ ചന്ദ്ര എന്നിവരും ഉള്‍പ്പെടുന്നു. ഇത്‌ അപാകതയാണെന്നും എബി. ജെ. ജോസ്‌ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ പത്മപുരസ്‌ക്കാരങ്ങള്‍ ലഭിച്ചവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും അര്‍ഹരെ മാത്രമേ ദേശീയ ബഹുമതികള്‍ക്കായി പരിഗണിക്കാവൂ എന്നും അഭ്യര്‍ത്ഥിച്ചു.



31.10.07.

Tuesday, November 9, 2010

BHARAT RATNA and PADMA AWARDS

BHARAT RATNA



‘Bharat Ratna’, the highest civilian award of the country, was instituted in the year 1954.


Any person without distinction of race, occupation, position or sex is eligible for these


awards.


It is awarded for exceptional service towards advancement of Art, Literature and Science,


and in recognition of public service of the highest order.


The recommendations for Bharat Ratna are made by the Prime Minister himself to the


President. No formal recommendations for this are necessary.


The number of annual awards is restricted to a maximum of three in a particular year.


On conferment of the award, the recipient receives a Sanad (certificate) signed by the


President and a medallion.


The award does not carry any monetary grant.


In terms of Article 18 (1) of the Constitution, the award cannot be used as a prefix or suffix


to the recipient’s name. However, should an award winner consider it necessary, he/she


may use the following expression in their bio-data/letterhead/visiting card etc. to


indicate that he/she is a recipient of the award: -


‘Awarded Bharat Ratna by the President’


or


‘Recipient of Bharat Ratna award’



----------------------------------------------------------------------------------------------------
PADMA AWARDS

1• Padma Awards were instituted in the year 1954. Except for brief interruption(s) during the years 1978 and 1979 and 1993 to 1997, these awards have been announced every year on Republic Day.




2• The award is given in three categories, namely, Padma Vibhushan, Padma Bhushan and Padma Shri.




3• Padma Shri is awarded for ‘distinguished service’;


  Padma Bhushan for ‘distinguished service of a high order’; and


  Padma Vibhushan for ‘exceptional and distinguished service.




4• The award seeks to recognize work of any distinction and is given for

distinguished and exceptional achievements/service in all fields of

activities/disciplines, such as Art,Literature and Education, Sports, Medicine, Social

Work, Science and Engineering, Public Affairs, Civil Service, Trade and Industry etc.



5• All persons without distinction of race, occupation, position or sex are eligible for

these awards.



6• The award is normally not conferred posthumously. However, in highly deserving

cases, the Government could consider giving an award posthumously if the demise of

the person proposed to be honoured has been recent, say within a period of one year

preceding the Republic Day on which it is proposed to announce the award.




7• A higher category of Padma award can be conferred on a person only where a

period of atleast five years has elapsed since conferment of the earlier Padma award.

However, in highly deserving cases, a relaxation can be made by the Awards

Committee.



8• It is the usual practice is to invite recommendations every year from all State/UT


Governments, Ministries/Departments of the Government of India, Bharat Ratna and

Padma Vibhushan awardees and Institutes of Excellence by 1st October.

Recommendations received from them and also from other sources like Ministers,

Chief Ministers/Governors of State, Members of Parliament, as also private individuals,

bodies etc., are placed  before the Padma Awards Committee. The Awards

Committee is constituted by the Prime Minister every year.



9• The recommendations made by the Awards Committee are submitted to the Prime


Minister and the President for their approval. No award is conferred except on the


recommendation of the Awards Committee.




10• The total number of awards to be given in a year (excluding posthumous awards and to foreigners) should not be more than 120.




11• The names of the award winners are published in the Gazette of India. The

President may cancel and annul the award of the decoration to any person.




12• The Awards are announced on 26th January every year and are presented by the


President of India in an Awards presentation Ceremony held at Rashtrapati Bhavan.

The ceremony is generally held in the month of March/April.




13• The decoration comprises a Sanad (Certificate) issued under the hand and seal of

the President and a Medallion. A commemorative brochure giving out brief details in

respect of each award winner is also released on the day of the investiture ceremony.




14• The recipients are also given a replica of the medallion, which they can wear

during any ceremonial/State functions etc., if they so desire.




15• The award does not amount to a title and cannot be used as a suffix or prefix to

the award winner’s name on letterheads, invitation cards, posters, books etc. In the

case of any misuse, the defaulter will forfeit the award.



16• No cash allowance or any facility/benefit in terms of concession etc. in rail/air

travel is attached to these awards.


-------------------------------------

Padma Awards - 1954 - 2012

Padma Awards Directory (1954-2009)

Hi friends,

Please forward the petition below to the PRESIDENT OF INDIA.

Please COPY AND PASTE the petition below
and send to the E-MAIL address to the PRESIDENT OF INDIA.

e-mail id of the President

presidentofindia@rb.nic.in

Then forward the petition to all your friends

and please post your comments.



Eby J Jose
Chairman
Mahatma Gandhi National Foundation
Puthumana Arcade,Near Axis Bank
Kottaramattam,Palai,Kottayam
Kerala,India - 686 575
e-mail : ebyjjose@gmail.com
website : http://www.ebyjjose.com/
Mobile : +91 9447702117
-------------------------------------------------------------------------------------------------------------------------





To


H.E. Shri. Pranab Kumar Mukherjee


Hon’ble President of India


Rashtrapathi Bhavan


New Delhi – 110004








May It Please Your Excellency,


We, Mahatma Gandhi National Foundation,Kerala,most humbly submit that national awards like Padma Vibhushan,Padma Bhushan and Padma Shri should not be devalued by giving them to undeserving individuals of dubious backgrounds.
At present most of the leading nations in the world honour distinguished citizens through titles of deference in recognition of the meritorious services they have rendered to the people.These awards,announced on the Republic Day reaffirm their just claim to be role models and the selection process is expected to be transparent and faultless.
But we are sorry to state that of late, a few selections have been faulty since some of the awardees are not worthy to be emulated. For example the Cricket supremo Padma Shri Sachin Thendulkar’s act of importing the gift car without paying the tax,gave rise to wide spread criticism.The music wizard Padma Shri A.R.Rahman’s house was recently raided by the Income Tax Department. Prohibition is said to be one of the Directive Principles of state policy.Still the cine actor Padma Shri Mohanlal appears in ad films promoting liquor.
Another pertinent point is that certain top brass officials of the Central Government,who have been associated with the selection process are selected as Padma awardees.This seems to be contrary to the code of propriety.
We also would like to point out that there are awards for excellence of national stature is almost all fields such as Jnana Peet in literature,Sangeetha Nataka Academy Award in arts,Phalke Award and National film Award in filmdom and Khel Ratna,Arjuna and Dronachariya Awards in sports and games.So we would suggest that an additional award should not be given to excellence in the same field and that such people should not be considered for Padma Awards.
We therefore beg to submit that more care should be taken in selecting the Padma awardees since they are supposed to be role models for future generations.


Thanking you,


Yours faithfully,


Eby. J. Jose
Chairman
Mahatma Gandhi National Foundation
Pala P.O. , Kottayam,Kerala,India - 686575
ebyjjose@gmail.com
------------------------------------------------------------------------------------------------------------